കേരളത്തിലെ അതിപുരാതന ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നാണ് കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം. ഈ മഹാക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴമയും പ്രശസ്തിയുമുണ്ട്. ആലപ്പുഴ ചേർത്തല നാഷണൽ ഹൈവേയിൽ തിരുവിഴ ജഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ടുവന്നാൽ ഈ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാം.
ഈ ക്ഷേത്രത്തെക്കുറിച്ചു ഒരു ഐതീഹ്യമുണ്ട് പണ്ട് തൃക്കണ്ണാപുരം എന്ന സ്ഥലത്തു നിന്ന് ഒരു നമ്പൂതിരി ആത്മഭയത്താൽ തന്റെ ഉപാസനാമൂർത്തികളായ ദേവിയെയും ശിവനെയും വഹിച്ചു തെക്കോട്ട് യാത്രതുടർന്നു. വരുന്ന വഴിക്ക് ശിവബിംബത്തെ ജലാശയത്തിലുപേക്ഷിച്ചു ദേവീസമേതനായി ഈ സ്ഥലത്തു എത്തിച്ചേർന്നു.ഈവിടെ തെക്കേടം എന്ന സ്ഥലത്ത് തെക്കേടത്ത് ഭട്ടർ എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു വിഭാഗം ആർക്കാർ താമസിച്ചിരുന്നു. അവർ ഈ ബ്രാഹ്മണനെകൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തതുമൂലം ഈ സ്ഥലത്തിന് കുറുവേലി എന്ന പേര് ലഭിക്കുകയും കാലക്രമത്തിൽ കൂറ്റുവേലി ആയി അറിയപ്പെടുന്നു ഈ ബ്രാഹ്മണന്റെ ആഗ്രഹപ്രകാരവും തെക്കേടത്തും കുടുംബത്തിന്റെ അഭിലാഷം അനുസരിച്ചും തന്റെ ഉപാസനാമൂർത്തിയായ ദേവിയെ പ്രത്യേകം ക്ഷേത്രം പണിത് പ്രതിഷ്ഠയും നടത്തി
മഴ, മഞ്ഞ,വെയിൽ എന്നീ പ്രകൃതി ശക്തികളെ അതിജീവിച്ചു കഴിയുന്ന വനദുര്ഗ്ഗാ എന്ന ഒരപൂർവ്വ ശക്തിസ്വാരൂപിണിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രീകോവിലിന്റെ മുകൾ ഭാഗം പഴയ നാലുകെട്ടു പുരയുടെ മാതൃകയിൽ തുറന്നുകിടക്കുന്നതിനാൽ മഴ, മഞ്ഞു, വെയിൽ എന്നിവ വിഗ്രഹത്തിൽ ഏൽക്കുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ പ്രേത്യേക സവിശേഷതയാണ്. വനസങ്കേതങ്ങളോടു കൂടി ആനമരുത എന്ന ഒരു അപൂർവ്വദേവതയുടെ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്. ഗണപതി, ബ്രഹ്മരക്ഷസ്സ്, യക്ഷി, രുധിരമാല, നാഗരാജാവ്, സർപ്പദൈവങ്ങൾ, അറുകൊല, ചാമുണ്ഡി, പഠാണി എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. പണ്ട് ജലാശയത്തിൽ ഉപേക്ഷിക്കപ്പെട്ട ശിവചൈതന്യത്തെ അഷ്ടമംഗല്യപ്രശ്നത്തിലൂടെ കണ്ടെത്തുകയും പ്രത്യേകം ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തു. തെക്കേടത്തുള്ള ശ്രീധർമ്മശാസ്താ ക്ഷേത്രവും വേട്ടക്കൊരുമകൻ ക്ഷേത്രവും ഈ ക്ഷേത്രത്തിന്റെ അധിനതയിലാണ്.
1973 മുതൽ ഈ ക്ഷേത്രത്തിന്റെ ഭരണം നിർവഹിക്കുന്നത് ശ്രീപുഷ്പക സേവാ സംഘം കൂറ്റുവേലി പ്രാദേശിക സഭയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. ഈ ക്ഷേത്രത്തിന്റെ തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശശിനമ്പൂതിരിപ്പാടും മേൽശാന്തി കൂറ്റുവേലി മഠത്തിൽ ശ്രീ ഗുരുരാജൻ പോറ്റിയുമാണ്.