ഉത്സവം

ഉത്സവം എന്ന പദത്തിന്റെ അർഥം വളരെ വ്യക്തമാണ്. മേൽപ്പോട്ട്, ഉർദ്ധ്യ ഭാഗത്തേയ്ക്കുള്ള ഒഴുക്ക് അഥവാ പ്രവാഹമാണ്. ശരിയായി പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കുകയും നിത്യപൂജാതികൾകൊണ്ട് സമ്പുഷ്ടമാക്കുകയും ചെയുന്ന ഒരു ക്ഷേത്രത്തിൽ മന്ത്രചൈതന്യം നിറഞ്ഞിരിക്കും. ആ ക്ഷേത്രത്തിൽ ഇങ്ങനെയൊക്കെയായിരുന്നാലും പൂജാരിയുടെ അശ്രദ്ധകൊണ്ടും ആരാധകർ അറിയാതെ ചെയ്തുപോകുന്ന പാകപ്പിഴകൾ കൊണ്ടും ചൈതന്യലോപം വന്നു ചേരാനിസയുള്ളതുകൊണ്ട്, പൂർവ്വികർ ഈ കുറവ് നികത്തുവാനായിട്ടാണ് ഉത്സവം എന്ന ചടങ്ങ് ഏർപ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രമെന്നത് ഒരു കലാശാപാത്രമാണെന്നു വിചാരിച്ചാൽ അതിൽ സംഭരിച്ചുവച്ച ജലം ഏതെങ്കിലും വിധത്തിൽ ചോർന്നുപോയാൽ വീണ്ടും നിറയ്ക്കുന്നതുപോലൊരു പ്രക്രിയയാണിത്.

ചൈതന്യച്ചോർച്ച വന്നിരിയ്ക്കാനിടയുള്ള ക്ഷേത്രമാകുന്ന പാത്രത്തിൽ ചൈതന്യജലം താന്ത്രികക്രിയകളാൽ കവിഞ്ഞെഴുകുന്നത്ര നിറയ്ക്കുകയാണിവിടെ ചെയ്യുന്നത്.

മണ്ഡലമാസം

വൃശ്ചികം 1 മുതൽ മകരം 1 വരെയാണ് മണ്ഡലമാകാരവിളക്ക് മഹോത്സവമായി ആചരിക്കുന്നത്. 41 ദിവസമാണ് മണ്ഡലമാസമായി ആചരിക്കുന്നത്.( തെക്കേടത് ക്ഷേത്രത്തിൽ ) 38, 39, 40 ദിവസത്തെ ബ്രാഹ്മണിപ്പാട്ടോടുകൂടി ദുർഗ്ഗാ ക്ഷേത്രത്തിൽ മണ്ഡലമാസാചരണം നടത്തുന്നു.

നവരാതി

ആത്മീയവും ഭൗതികവുമായ ജീവിതത്തിനു ശക്തിപകരുന്ന പുണ്യോത്സവമാണ് നവരാത്രി മഹോത്സവം. 9 ദിവസത്തെ വ്രതോപാസനാദി ദൈവീക കർമ്മങ്ങൾക്ക് ഒടുവിൽ വിദ്യാരംഭദിനമായ വിജയദശമി കൊണ്ടാടുന്നു. ശക്ത്യാരാധനയുടെ വിവിധരൂപഭാവങ്ങളാണ് നവരാത്രി മഹോത്സവത്തിൽ പ്രത്യക്ഷമാകുന്നത്.

നവരാത്രി ദിനങ്ങളിൽ ആദ്യ മൂന്ന് ദിനങ്ങൾ ദുർഗ്ഗാദേവിയുടെയും രണ്ടാമത്തെ മൂന്നു ദിനങ്ങൾ മഹാലക്ഷ്മിയേയും അവസാന മൂന്നു ദിനങ്ങൾ വാഗ്ദേവതയായ സരസ്വതിയേയും ആരാധിക്കുന്നു .നവരാത്രിയുടെ നവഭാവങ്ങൾ യഥാക്രമം പൂജിക്കപ്പെടുകയും ചെയ്യും. കുമാരീ പൂജയാണ് നവരാത്രി മഹോത്സവത്തിലെ പ്രധാനച്ചടങ്ങ്. 2. വയസ്സിനും 10 വയസ്സിനും മദ്ധ്യേപ്രായമുള്ള കന്യകമാരിൽ ജഗദംബയുടെ സാന്നിദ്ധ്യം സങ്കല്പിച്ചുകൊണ്ടുള്ള ചടങ്ങാണിത്.

വേദമന്ത്രങ്ങളും ബീജമന്ത്രങ്ങളും ഉരുവിട്ടു കൊണ്ടാണ് കുമാരീ പൂജ നടത്തുന്നത്. പാദപൂജ, വസ്ത്രദാനം, അന്നദാനം, വിശേഷാൽ കലശാഭിഷേകങ്ങളോടു കൂടിയ പൂജകൾ, ഉദയാസ്തമനമായി നടത്തുന്ന പൂജാക്രമങ്ങൾ, പുഷ്‌പാലങ്കാരങ്ങൾ, ശ്രീമദ് ദേവീ ഭാഗവത പാരായണം എന്നിവയാണ് പ്രധാനചടങ്ങുകൾ. എല്ലാവരും ദേവിയുടെ ഭേതരൂപങ്ങളാണെന്ന പവിത്ര സങ്കൽപ്പമാണ് കുമാരീ പൂജയുടെ അടിസ്ഥാനം. വിദ്യാരംഭംകുറിക്കുന്ന കുട്ടികളുടെ പേരിൽ നടത്തുന്ന പ്രത്യേക പൂജകളും നവരാത്രി മഹോൽസവത്തിന്റെ പ്രത്യേകതകളാണ്. വിദ്യാർഥികളുടെ ഭൗതികവും ആത്മീയവുമായ പുരോഗതിയിൽ വിഘ്‌നങ്ങളെ നീക്കി സിദ്ധികളെ പ്രധാനം ചെയ്യുന്നതിന് മഹാനവമി പൂജ നടത്തുന്നതും നവരാത്രി മഹോൽസവ ദിനങ്ങളിലാണ്. ശ്രീ സരസ്വതി ദേവിയുടെ ഗ്രന്ഥം ജ്ഞാനത്തിന്റെറെയും, അക്ഷരമാല ഭക്തിയുടെയും. വീണ നാദബ്രഹ്മ്മത്തിന്റെയും പ്രതീകങ്ങളാണ് നന്മ തിന്മകൾ വിവേചിച്ചറിയുന്ന വിവേകത്തിന്റെ പ്രതീകമായ ഹംസ വാഹിനിയായാണ് താമരപൂവിൽ ജനിച്ച സരസ്വതി ദേവി ആരാധിക്കപ്പെടുന്നത്. നവരാത്രി മഹോത്സവത്തിനു ശേഷം വിജയദശമിനാളിൽ കുളിച്ചു ശുദ്ധവസ്ത്രം ധരിച്ചു ക്ഷേത്രസന്നിധിയിൽ നിന്നും തീർത്ഥവും പ്രസാദവും സ്വീകരിച്ചാണ് കുട്ടികൾ വിദ്യാരംഭം കുറിക്കുന്നത്. സംഗീത സദസ്സുകൾ, സംഗീതാരാധന, അക്ഷരപൂജ, ആയുധപൂജ എന്നിവയാണ് നവരാത്രി മഹോത്സവത്തിലെ മറ്റു പ്രധാന ചടങ്ങുകൾ. സകലകലാവതിയും കല്യാണതയും കല്യാണശൈലി നികേതനുമായ മഹാദേവിയെ സംഗീതത്തിലൂടെ ആരാധിക്കുവാൻ കിട്ടുന്ന അസുലഭ അവസരം കൂടിയാണ് നവരാത്രി. ക്ഷേത്രത്തിനു മുൻപിൽ പ്രത്യേകം അലങ്കരിച്ച്‌ തയ്യാറാക്കിയ സംഗീത മണ്ഡപത്തിലാണ് നവരാത്രി സംഗീതോത്സവം നടക്കുന്നത്.

വിജയദശമി

വിജയദശമി നാളിൽ നടക്കുന്ന അക്ഷരപൂജ വിദ്യാദേവതയെ പൂജിക്കുവാനും ആരാധിക്കുവാനും വേണ്ടിയാണ്. താലത്തിൽ അരിയും പുഷ്പവും എടുത്ത് ഗുരുനാഥനേയും ഗണപതിയേയും വന്ദിച്ച് സരസ്വതി ദേവിയെ ധ്യാനിച്ച് ഹരിഃ ശ്രീ ഗണപതയെ നമഃ എഴുതിയ ശേഷം ഭക്തി വിഷയഗ്രന്ഥം തുറന്ന് കുറഞ്ഞത് ഏഴ് വരിപാരായണം ചെയ്യുന്ന ചടങ്ങാണ് അക്ഷരപൂജ.

Festival Notice

Festival Notice

Booking

Booking

Gallery

Gallery

Punarudharanam

Punarudharanam