ഉപദേവതകളും അനുഷ്ഠാനങ്ങളും വഴിപാടും

ശ്രീ മഹാദേവൻ

ക്ഷേത്രത്തിലെ ഉപദേവതകളിൽ പ്രധാനപ്പെട്ട ഒന്നാണ് ശിവപ്രതിഷ്ഠ. ഭക്തജനങ്ങളുടെ നിരന്തരമായ ആരാധനായാലും ശ്രീ രുദ്രമന്ത്രസേവയാലും പരമകാരുണ്യവാനായി ക്ഷിപ്രപ്രസാദിയായി ശ്രീ മഹാദേവൻ ഈ ക്ഷേത്രതസന്നിധിയിൽ പരിലസിക്കുന്നു.

പ്രധാനവഴിപാടുകൾ

ശംഖാഭിഷേകം , ധാര , ഭസ്മാഭിഷേകം, രുദ്രസൂക്ത പുഷ്‌പാഞ്‌ജലി, ആയുർസൂക്ത പുഷ്പാജ്ഞലി, മൃത്യുജ്ഞയഹോമം, മൃത്യുഞ്ജയഹോമം , ഉമാ മഹേശ്വര പൂജ , കറുകഹോമം, പുറകു വിളക്ക് , കൂവളമാല, എരിക്ക് മാല , ശതകലശം, സഹസ്രകലശം, തിങ്കൾ ഭജനം, ആരോഗ്യം, ദീർഘായുസ്സ്, ശാന്തി , ഐശ്വര്യപുഷ്ടി, തുഷ്ടി , മോക്ഷം പ്രദാനം ചെയ്യുവാൻ മൃത്യുഞ്ജയമന്ത്രം.

ശ്രീ മഹാഗണപതി

ഓം ശ്രീ മഹാഗണപതിയെ നമഃ
ആ ദിനായകനും വിഘ്‌നേശ്വരനുമായ ശ്രീ മഹാഗണപതിയെ ഭഗവതിയുടെ ഇടതുഭാഗത്തായി കന്നിമൂലയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു . സർവവിഘ്‌ന നിവാരണത്തിനും ഗ്രഹപ്പിഴകൾ മാറുന്നതിനും വിദ്യാസമ്പത്ത് ഉണ്ടാകുന്നതിനും ഐശ്വര്യലബ്‌ധിക്കും ഗണപതിഭജനം വളരെ പുണ്യകരമാണ്.

ആനമറുത

ഓം ശക്തിസ്വരൂപിണിയെ നമഃ
ശിവ - ശക്തി സ്വരൂപിണിയായ അപൂർവ്വ ദേവതയാണ് ഈ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെയും നാടിന്റെയും രക്ഷാദേവതയായി കുടികൊള്ളുന്നു. എല്ലാ അഭീഷ്ടസിദ്ധിക്കും എവിടെ ഭക്തജനങ്ങൾ ശരണം പ്രാപിക്കുന്നു.

പ്രധാന വഴിപാട്

പുഷ്പാഞ്ജലി തടിനിവേദ്യം, ഗുരുതി വലിയ ഗുരുതി ഉടയാട, ആയുധം നടയ്ക്കുവയ്പ് തുടങ്ങിയവയും നാരങ്ങാമാലയും ഭക്തതജനങ്ങൾ വഴിപാടായി നടത്തുന്നു.

തടിനിവേദ്യം വിശേഷാൽ വഴിപാടാണ്. വലിയ ഗുരുതിയും ഈ ഗണത്തിൽപ്പെടുന്നു. ആയതിന് മുൻകൂട്ടി രസീത് എഴുതിക്കേണ്ടതുമാണ്. കരിമ്പിന്റെ ആകൃതിയിൽ നിവേദ്യം തയ്യാറാക്കി തീക്കുണ്ഡത്തിൽ ചുട്ടെടുത്ത് നിവേദിക്കുന്നു.

മറ്റ്‌ ദേവതകൾ വഴിപാട്

നവഗ്രഹങ്ങൾ

നവഗ്രഹ പൂജ , നവഗ്രഹപുഷ്പാഞ്ജലി

ബ്രഹ്മരക്ഷസ്സ്

പാൽപ്പായസം

രുധിരമാല ദേവി

കുങ്ക്‌മാഭിഷേകം, കടും പായസം, ഗുരുതി

യക്ഷി

ധാര, ഗുരുതി, യക്ഷി പൂജ

നാഗരാജാവ്

തളിച്ച്കൊട, മഞ്ഞൾപ്പൊടി, ഉപ്പ്‌, പുള്ളുവന്പാട്ട്, പട്ടു നടയ്ക്കുവയ്പ്പ്.

അറുകുല

വറപൊടി നിവേദ്യം

ചാമുണ്ഡി

വളർത്തുമൃഗങ്ങളുടെ ഐശ്വര്യത്തിനായി പാൽപ്പായസം വഴിപാട്.

പഠാണി

ദാഹം വഴിപാട്

തെക്കേടത്തു ശ്രീധർമ്മ ശാസ്താവും വേട്ടയ്‌ക്കൊരുമകനും

സ്വാമിയേ ശരണമയ്യപ്പാ

തെക്കേടത്തു കുടുംബത്തിന്റെ പരദേവതയും കൂറ്റുവേലി ക്ഷേതത്തിന്റെ കീഴിലുള്ളതുമായ ഈ ക്ഷേത്രസമുച്ചയത്തിൽ ഭക്തജനങ്ങളുടെ ആഗ്രാ ഭിലാഷങ്ങൾക്ക് അനുസരിച്ചു ശനീശ്വരനായ ശ്രീ.അയ്യപ്പസ്വാമിക്ക് വേട്ടയ്ക്കൊരു മകനും ഇപ്പോൾ നിത്യപൂജയും മണ്ഡലകാലത്ത് വിശേഷാൽ പൂജകളും അനുഷ്ഠാനങ്ങളും നടത്തിവരുന്നു.

കലിയുഗവരദനായ ശനീശ്വരനും വേട്ടയ്ക്കൊരുമകൻ ഭഗവാനും എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രധാനം ചെയ്ത് തെക്കേടത്ത് ക്ഷേത്രസമുച്ചയത്തിൽ പരിലസിക്കുന്നു . ശനി ബുധൻ എന്നി ദിവസങ്ങളിൽ ശനീശ്വര പ്രീതിക്കായി പ്രത്യേക വഴിപാടുകൾ നടത്തിവരുന്നു . ഈ ദിവസങ്ങളിൽ നടത്തുന്ന എള്ളെണ്ണകൊണ്ടുള്ള ചുറ്റുവിളക്കും ദീപാരാധനയും സർവ്വദുരിത പരിഹാരമായി വഴിപാടാണ് . ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ കർമ്മങ്ങൾ ഘട്ടം ഘട്ടമായി നടന്നുവരുന്നു . ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ ആയത്തിലേക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു . ഉത്സവകാലത്ത് ഇവിടെ നിന്നു ശ്രീ ധർമ്മശാസ്താവിന്റെയും വേട്ടയ്‌ക്കൊരുമകന്റെയും എഴുന്നള്ളിപ്പ് ആഘോഷപൂർവ്വം കൂറ്റുവേലി ക്ഷേത്രത്തിൽ പൂരം നാളിൽ വരികയും ബഖ്തിനിര്ഭരമായ അന്തരീക്ഷത്തിൽ എതിരേൽപ്പ് , യാത്രയയപ്പ് തുടങ്ങിയ പുണ്യകരവും മോക്ഷദായകവുമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയുന്നു . ദേവിയുടെ പ്രധാന ഉത്സവദിനമായ പൂരമഹോത്സവം ഈ നാടിന്റെ മഹോത്സവദിനമായികൊണ്ടാടുന്നു.

പ്രധാന വഴിപാടുകൾ

ശനീശ്വര പൂജ നെയ്യ്അഭിഷേകം, ഭസ്മാഭിഷേകം, എള്ളുദീപം, ദീപാരാധന, ചുറ്റുവിളക്ക്, ഗണപതിഹോമം, നാരങ്ങാമാല, കൂവളമാല, താമരമാല, അപ്പം, അരവണ, എള്ളുനിവേദ്യം, എള്ളുപായസം, പഞ്ചാമൃതം, ഉടയാട നടയ്ക്കുവയ്പ്പ്, തുലാഭാരം.

Festival Notice

Festival Notice

Booking

Booking

Gallery

Gallery

Punarudharanam

Punarudharanam