കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

" സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ "

വാത്സല്യനിധിയും ആശ്രിതവത്സലയും രോഗനിവാരണിയും അന്നപൂർണേശ്വരിയും, നാടിന്റെയും നാട്ടുകാരുടെയും രക്ഷകിയും സർവ്വദുഷ്ടാ വിനാശിനിയുമായ ആദിപരാശക്തി ഈ ദേശത്തിനാകെ സർവ്വ ഐശ്വര്യങ്ങളും നൽകി കൂറ്റുവേലി ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ വിരാജിക്കുന്നു.

കൂറ്റുവേലി ശ്രീ ദുർഗ്ഗയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാനും ആ തിരുചരണങ്ങളിൽ അഭയം പ്രാപിക്കുവാനും എത്തുന്നവരുടെ തിരക്ക് പ്രതിദിനം വർദ്ധിച്ചുവരുന്നു. അഭീഷ്‌ടവരദായികയും ഭക്തജന രക്ഷകയുമായ ശ്രീ കൂറ്റുവേലി 'അമ്മ, ഭയഭക്തി വിശ്വാസത്തോടെ ദർശനം നടത്തുന്ന ഭക്തർക്ക് സാദാ കൃപാകടാക്ഷങ്ങളേകി, സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്ത് നമ്മുടെ നാടിനെ പ്രഭാപൂരിതമാക്കുന്നു.

കേരളത്തിലെ പ്രധാനകേഷേത്രങ്ങളൊന്നായ കൂറ്റുവേലി ശ്രീ ദുർഗ്ഗാ ക്ഷേത്രം തെക്കൻ കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്.

സർവ്വൈശ്വര്യത്തിനും സന്താനലബ്ധിയ്ക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും നടത്തപ്പെടുന്ന ക്ഷേത ചടങ്ങുകളിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. കുങ്കുമാർച്ചന, പുഷ്പാഞ്ജലി ശത്രുസംഹാര പുഷ്‌പാഞ്ജലി ആറുനാഴി ഇരട്ടി, പാൽപ്പായസം, തടി, ഗുരുതി വിവലിയഗുരുതി, ദീപാരാധന, തളിച്ചുകോട എന്നിവ ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളാണ്.

നവഗ്രഹപൂജ വളരെ പ്രാധാന്യത്തോടെ ഈ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. ശരണം പ്രാപിച്ച് എത്തുന്നവരുടെ ദീനതകളും ദുരിതങ്ങളും ആർത്തികളും ഹനിച്ച് കലുഷിത ഹൃദയത്തെ ശാന്തിപൂർണ്ണമാക്കുന്നു. ശുദ്ധമായ ദേഹത്തോടെ നിർമ്മലമായ മനസ്സോടെ വണങ്ങുന്നവരുടെ അകതാരിൽ സർവ്വവരപ്രദായകയായ ദുർഗ്ഗാദേവി പ്രത്യക്ഷയാകുന്നു അനുഗ്രഹമേകുന്നു അനുഗ്രഹാശിസ്സുകളും ഏകുന്നു.

കൂറ്റുവേലി ശ്രീ ദുർഗ്ഗയുടെ തിരുമുമ്പിൽ എത്തി തങ്ങളുടെ കഥനകഥകൾ ഏറ്റുപറഞ്ഞ് അവയിൽ നിന്നെല്ലാം മുക്തി നേടുന്ന അനവധി ആളുകളുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ് ഈ ക്ഷേത്രത്തിൽ ദിനംവധി ആളുകളുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ് ഈ ക്ഷേത്രത്തിൽ ദിനം തോറും നൂറുകണക്കിന് ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ആശ്രിതവത്സലയും അഭീഷ്ടവരദായികയുമായ കൂറ്റുവേലി അമ്മയുടെ കൃപാകടാക്ഷംവും ഭക്തജനങ്ങളുടെ നിർലോഭസഹകരണവുമാണ് തിരുവുൽസവത്തിന്റെ വിജയം. ഉത്സവത്തിൽ പങ്കെടുക്കുന്നതിനും ശക്തിസ്വരൂപയും മംഗളദായികയുമായ ശ്രീ ദുർഗ്ഗാളുടെ അനുഗ്രഹങ്ങൾക്ക്പാത്രീഭൂതരാകുന്നതിനും വേണ്ടി ഉത്സവദിനങ്ങളിൽ ആയിരകണക്കിന് ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു.

ഭക്തിനിർഭരമായ ക്ഷേത്രാനുഷ്ഠാനങ്ങളും വേദമന്ത്ര തന്ത്ര വിധിപ്രകാരം നടക്കുന്ന പൂജാദികർമ്മങ്ങളും ദേവിക്ക് ഏറ്റവും പ്രീതികരമായ, കവടി അഭിഷേകം, കാഴ്ച ശ്രീ ബലി, മകം തൊഴിൽ,പകൽ പൂരം, തിരു ആറാട്ട്, മികവുറ്റതും മനം കവരുന്നതുമായ കലാപരിപാടികളും നിറപ്പകിട്ടാർന്ന ദീപക്കാഴ്ചയും കമനീയമായ ദീപാലങ്കാരവും കൂറ്റുവേലി ശ്രീ ദുർഗ്ഗാ ദേവിയുടെ തിരുസന്നിധിയിൽ പൊൻപൊലിമ പകരുന്ന അസുലഭ ആഘോഷവേളകളാണ്, പൗരണിക ധർമ്മശാസ്ത്രങ്ങളാലും കർമ്മകളാലും ശക്തിയെ ആവാഹിച്ച് പുണ്ണ്യപുരാതന ക്ഷേതമായി ശോഭിക്കുന്ന കൂറ്റുവേലി ശ്രീ ദുർഗ്ഗാക്ഷേത്ര തിരുവുത്സവം നമുക്ക് സമ്മാനിക്കുന്നത്

കൂറ്റുവേലി ശ്രീ ദുർഗ്ഗാദേവിയുടെ തിരുമുന്നിൽ വന്ന് വ്രതാനുഷ്ഠാനത്തോടുകൂടി മനമുരുകി പ്രാർത്ഥിച്ചു വഴിപാടുകൾ നേരുന്ന ഏവർക്കും പ്രതീക്ഷിക്കുന്ന ഫലം സുനിശ്ചിതമാണ്. ജാതകപ്രകാരം ഉത്തമ യോഗങ്ങളുണ്ടായിട്ടും അനുഭവയോഗമില്ലാത്തവർ ധാരാളമാണ്. ഇതിനുകാരണം ശത്രുദോഷമാണ്. ശത്രുദോഷങ്ങളകറ്റി ദുരിതവും ദുഖവും മാറ്റി സന്തോഷകരമായ ഒരു ജീവിതം പ്രദാനം ചെയ്യുവാൻ, പാപശാന്തി, ഇഷ്ട വിവാഹലബ്ധി, സന്താനസൗഭാഗ്യം, വിദ്യാലാഭം, ഉദ്യോഗവിജയം എന്നിവക്കെല്ലാം കൂറ്റുവേലി അമ്മയുടെ തിരുമുന്നിൽ വരിക, അഭയംപ്രാപിക്കുക. ക്ഷേത്രത്തിലെ ചടങ്ങുകളിലും ദിത്യപൂജകളിലും പങ്കുചേരുക, അനുഗ്രഹം നേടുക.

കൂറ്റുവേലി ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിന്റെയും നാടിന്റെയും ഐശ്വര്യാഭിവൃദ്ധിക്കുവേണ്ടി ആശ്രിതവത്സലയും അഭീഷ്ടവരദായകയുമായ ദുർഗ്ഗാദേവിയുടെ തിരുസന്നിധിയിൽ നടത്തുന്ന മഹത്കർമ്മങ്ങളിൽ പങ്കെടുത്ത് ക്ഷേത്രത്തിന്റെ പ്രൗഢിയും പരിപാവനതയും കാത്തുസൂക്ഷിച്ച് ദേവചൈതന്യം നിലനിർത്തുവാൻ എല്ലാ ഭക്തജനകളുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ഭഗവത് നാമ ദയത്തിൽ വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു

Festival Notice

Festival Notice

Booking

Booking

Gallery

Gallery

Punarudharanam

Punarudharanam